ദേശീയം

തിരിച്ചടിച്ച് ഇന്ത്യ, എട്ട് പാക് സൈനികരെ വധിച്ചു, ബങ്കറുകളും ലോഞ്ച് പാഡുകളും തകര്‍ത്തു; മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് പ്രകോപനത്തില്‍ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാക് പ്രകോപനത്തില്‍ മൂന്ന് സൈനികരാണ് വീരമൃത്യ വരിച്ചത്. മൂന്ന് പ്രദേശവാസികള്‍ മരിച്ചതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും ബാരമുള്ള എസ്ഡിഎം അറിയിച്ചു. പ്രത്യാക്രമണത്തില്‍ എട്ട് പാകിസ്ഥാന്‍ സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ഇന്ന് ഉച്ചയോടെ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വ്യത്യസ്ത ഇടങ്ങളിലാണ് പാക് പ്രകോപനം ഉണ്ടായത്. ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമവും പാക് പ്രകോപനവും ചെറുക്കുന്നതിനിടയിലാണ് മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ക്ക് മരണം സംഭവിച്ചത്. ഉറി സെക്ടറില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗുരസ് സെക്ടറില്‍ മറ്റൊരു ജവാനും ജീവന്‍ നഷ്ടമായതായി സൈന്യം അറിയിച്ചു. നിയന്ത്രണരേഖയില്‍ ഉറിക്കും ഗുരസിനും ഇടയില്‍ നിരവധി തവണ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

ഉറി സെക്ടറിലും പൂഞ്ചിലും പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ നിരവധി പ്രദേശവാസികള്‍ക്ക് പരിക്കേറ്റുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാന്‍ സൈന്യം സാധാരണക്കാര്‍ക്ക് നേരെ കനത്ത ഷെല്ലിങ്ങാണ് നടത്തിയത്. അതേസമയം പ്രത്യാക്രമണത്തില്‍ എട്ട് പാകിസ്ഥാന്‍ സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. 12 പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ പാകിസ്ഥാന്റെ നിരവധി ബങ്കറുകളും ലോഞ്ച് പാഡുകളും തകര്‍ത്തതായും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി