ദേശീയം

കിണറില്‍ വീണ് കുരങ്ങന്‍; രക്ഷപ്പെടുത്തല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കിണറില്‍ വീണ കുരങ്ങനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. കപ്പിയില്‍ കുരങ്ങനെ ഇരുത്തി കയര്‍ വലിച്ച് മുകളിലേക്ക് കൊണ്ടുവരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഗൗരവ് ശര്‍മ്മ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കിണറില്‍ അബദ്ധത്തില്‍ വീണ കുരങ്ങനെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ അഭിനന്ദിക്കാനും മറന്നില്ല. 

കപ്പി ഉയര്‍ത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. കപ്പിയില്‍ പിടിച്ചുകിടക്കുന്ന കുരങ്ങന്‍ മുകളില്‍ എത്തിയതോടെ, രക്ഷപ്പെട്ട ആശ്വാസത്തില്‍ ഓടിമറയുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്. സുരക്ഷാ ഭിത്തിയില്ലാത്ത ഇത്തരത്തിലുള്ള കിണറുകള്‍ മൂടേണ്ടതിന്റെ ആവശ്യകത അടുത്തകാലത്ത് കുഴല്‍ക്കിണറില്‍ വീണ് കുട്ടി മരിച്ച സംഭവം ഓര്‍മ്മിപ്പിച്ച് ഗൗരവ് ശര്‍മ്മ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി