ദേശീയം

മദ്യലഹരിയില്‍ അമിതവേഗതയില്‍ ബെന്‍സ് ഓടിച്ച് എന്‍ജിനീയര്‍, സിഗ്നല്‍ തെറ്റിച്ച് ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു; ഭര്‍ത്താവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മദ്യലഹരിയില്‍ എന്‍ജിനീയര്‍ അമിതവേഗതയില്‍ ഓടിച്ച ആഢംബര കാര്‍ ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു. സിഗ്നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത ആഢംബര കാര്‍ ഇടിച്ചുതെറിപ്പിച്ച ബൈക്കില്‍ നിന്ന് വീണ് യുവാവ് തത്ക്ഷണം മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെളളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന ഗൗതം ദേവാണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച ശ്വേത ശ്രീവാനിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തിന് ഇടയാക്കിയത്. മദ്യലഹരിയില്‍ കാശി ബിശ്വനാഥാണ് അമിതവേഗതയില്‍ വാഹനം ഓടിച്ചുവന്നത്. പബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 

കുറ്റകരമായ നരഹത്യയ്ക്ക് പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രതി സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. കൂട്ടുകാരന്റെ കാറാണ് കാശി ബിശ്വനാഥ് ഓടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍