ദേശീയം

മഹാസഖ്യത്തിലേക്ക് ഇല്ലെന്ന് മാഞ്ചിയും സാഹ്നിയും ; ബിഹാറില്‍ എന്‍ഡിഎ നിയമസഭാകക്ഷിയോഗം നാളെ

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന : മഹാസഖ്യത്തില്‍ ചേരാനുള്ള ആര്‍ജെഡിയുടെ ക്ഷണം തള്ളി എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ശീല്‍ ഇന്‍സാം പാര്‍ട്ടിയും. മഹാസഖ്യത്തിലേക്ക് ഇല്ലെന്നും എന്‍ഡിഎയില്‍ തന്നെ തുടരുമെന്നും എച്ച്എഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി അറിയിച്ചു. 

എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് വികാസ് ശീല്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയും അറിയിച്ചു. മാഞ്ചിക്കും മുകേഷ് സാഹ്നിക്കും ആര്‍ജെഡി ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. 

അതിനിടെ സര്‍ക്കാര്‍ രൂപീകരണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ സംയുക്ത നിയമസഭാ കക്ഷി യോഗം നാളെ പറ്റ്‌നയില്‍ ചേരും. ഉച്ചയ്ക്ക് 12.30 നാണ് യോഗം. യോഗത്തില്‍ നിതീഷ് കുമാറിനെ നേതാവായി ഔപചാരികമായി തെരഞ്ഞെടുക്കും. തിങ്കളാഴ്ച പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമെന്നാണ് സൂചന. 

അതേസമയം ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകള്‍ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പശ്ചിമബംഗാളില്‍ അടക്കം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ നിതീഷിനെ പിണക്കേണ്ടെന്നാണ് ബിജെപി നേതൃത്വം. ഇതിനെ തുടര്‍ന്ന് വകുപ്പുകളില്‍ ബിജെപി കടുംപിടുത്തം തുടര്‍ന്നേക്കില്ലെന്നാണ് വിവരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ