ദേശീയം

'ടെലിവിഷന്‍ ഷോയില്‍ 25 ലക്ഷം രൂപയുടെ ലോട്ടറി, സമ്മാനത്തുക ഒരു കോടിയായി ഉയര്‍ത്തുമെന്ന് വിശ്വസിപ്പിച്ചു'; 62കാരിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: 25 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 62കാരിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് സൈബര്‍ ക്രിമിനല്‍ സംഘം. സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു.

ബംഗളൂരുവിലാണ് സംഭവം. തട്ടിപ്പിന് ഇരയായ 62 കാരിയുടെ 9.3 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലിവിഷന്‍ ഗെയിം ഷോയുടെ പ്രതിനിധികളാണ് എന്ന് പറഞ്ഞാണ് സ്ത്രീയെ തട്ടിപ്പ് സംഘം സമീപിച്ചത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ആറുവരെ വിവിധ ഇടപാടുകളിലായാണ് പണം കൈമാറിയതെന്ന് പൊലീസ് പറയുന്നു.

25 ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹയായി എന്ന് പറഞ്ഞാണ് സംഘം സ്ത്രീയെ സമീപിച്ചത്. പോപ്പുലര്‍ ടിവി ഗെയിം ഷോയില്‍ 25 ലക്ഷം രൂപയുടെ സമ്മാനത്തിന് അര്‍ഹയായി എന്ന് പറഞ്ഞ് സംഘം ഫോണ്‍ വിളിക്കുകയായിരുന്നു. സമ്മാന തുക ഒരു കോടി രൂപയായി ഉയര്‍ത്തുമെന്നും സംഘം പറഞ്ഞ് വിശ്വസിപ്പിച്ചു. ഉയര്‍ന്ന തുക ലഭിക്കണമെങ്കില്‍ ചാര്‍ജ്ജായി കുറച്ച് പണം ഈടാക്കുമെന്നും സംഘം പറഞ്ഞു. ആദായനികുതി അടയ്ക്കാനും മറ്റുമാണ് എന്ന് പറഞ്ഞാണ് സംഘം സ്ത്രീയെ സമീപിച്ചത്.

ഇത് വിശ്വസിച്ച സ്ത്രീ പല ഇടപാടുകളിലായാണ് പണം കൈമാറിയതെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരോടും ബന്ധുക്കളോടും കാര്യം പറഞ്ഞപ്പോഴാണ് തട്ടിപ്പിന് ഇരയായതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ