ദേശീയം

എഐസിസി സ്‌പെഷല്‍ കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ ; ബിഹാര്‍ തിരിച്ചടിയും വിമര്‍ശനങ്ങളും ചര്‍ച്ചയാകും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പാര്‍ട്ടി നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെ എഐസിസി സ്‌പെഷല്‍ കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ സഹായിക്കാന്‍ നിയോഗിച്ച സ്‌പെഷല്‍ കമ്മിറ്റിയാണ് വൈകീട്ട് അഞ്ചിന് യോഗം ചേരുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. 

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ കപില്‍ സിബലിന്റെ വിമര്‍ശനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായേക്കും. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്ന സിബലിന്റെ അഭിപ്രായപ്രകടനം യോഗം ചര്‍ച്ച ചെയ്യും.  

സോണിയാഗാന്ധിയെ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കാന്‍ വേണ്ടിയാണ് പ്രത്യേക സമിതി രൂപീകരിച്ചത്. എ കെ ആന്റണി, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍, അംബിക സോണി, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് സമിതി അംഗങ്ങള്‍. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ള അഹമ്മദ് പട്ടേല്‍ യോഗത്തില്‍ സംബന്ധിച്ചേക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി