ദേശീയം

'ലക്ഷ്യസ്ഥാനം കിറുകൃത്യം'; അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം 'ക്യൂആര്‍എസ്എഎം' വീണ്ടും വിജയകരമായി പരീക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വീണ്ടും വിജയകരമായി പരീക്ഷിച്ചു. ആകാശത്ത് നിന്നുള്ള ആക്രമണങ്ങളെ ദ്രുതഗതിയില്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള ക്യൂആര്‍എസ്എഎം വ്യോമ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. ക്വിക്ക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ മിസൈല്‍ എന്നാണ് ക്യൂആര്‍എസ്എഎമ്മിന്റെ പൂര്‍ണരൂപം. ലക്ഷ്യസ്ഥാനത്തേയ്ക്ക് കൃത്യമായി മിസൈല്‍ തൊടുക്കാന്‍ സാധിച്ചതായും മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്നും അ്ധികൃതര്‍ അറിയിച്ചു.

360 ഡിഗ്രി വരെ ചുറ്റളവിലുള്ള നിരീക്ഷണം സാധ്യമാക്കുന്ന രണ്ട് അത്യാധുനിക റഡാര്‍ സംവിധാനങ്ങളും മിസൈല്‍ തൊടുക്കാനുള്ള സാങ്കേതികവിദ്യയും അടങ്ങുന്നതാണ് ക്യൂആര്‍എസ്എഎം. കവചിത വാഹനങ്ങള്‍ക്ക് നേരെയുള്ള വ്യോമാക്രമണങ്ങളെ തത്ക്ഷണം തന്നെ ചെറുക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം. കഴിഞ്ഞ ദിവസം ഒഡീഷ ബാലസോറിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നടന്ന സമാനമായ പരീക്ഷണം വിജയകരമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നും പരീക്ഷണം നടത്തിയത്. 

കഴിഞ്ഞയാഴ്ച പരിഷ്‌കരിച്ച പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത പിനാക റോക്കറ്റിന്റെ ദൂരപരിധി 90 കിലോമീറ്റര്‍ വരെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി