ദേശീയം

സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സാപ്പില്‍ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സാപ്പിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതിന് പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബംഗാളിലെ 24 പര്‍ഗാന ജില്ലയിലാണ് സംഭവം

സമൂഹമാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിയുണ്ടായതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി ഗൗരവത്തില്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പില്‍ പ്രചരിക്കുന്ന കാര്യം സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ അറിയിച്ചത്. തുടര്‍ന്ന് ഈ വിവരം കുട്ടിയുടെ ബന്ധുക്കളും അറിഞ്ഞു. ആളുകളെ അഭിമുഖീകരിക്കാനുള്ള പ്രയാസത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ വീട്ടീല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാരും സുഹൃത്തുക്കളും പ്രതിഷേധം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി