ദേശീയം

'ഉത്തര്‍പ്രദേശിനെ കണ്ടു പഠിക്കണം'; യോഗിയുടെ കോവിഡ് പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കോണ്‍ടാക്ട് ട്രേസിങ് മികച്ചരീതിയിലാണ് ഉത്തര്‍പ്രദേശില്‍ നടപ്പാക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാക്കാവുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി റോഡെറിക്കോ ഒഫ്രിന്‍ പറഞ്ഞതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ആരോഗ്യരംഗത്തെ 70,000 മുന്‍നിര പോരാളികളാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കോവിഡ് ബാധിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിലും മറ്റും മികച്ച സേവനമാണ് ഇവര്‍ കാഴ്ച വെയ്ക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി