ദേശീയം

അന്ന് മുന്‍മുഖ്യമന്ത്രിയെ തോല്‍പ്പിച്ചു, ഇന്ന് കോവിഡിനെയും; നൂറ് വയസുള്ള മുന്‍ എംഎല്‍എയുടെ ആരോഗ്യം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി!

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ നൂറ് വയസുള്ള മുന്‍ എംഎല്‍എ കോവിഡിനെ തോല്‍പ്പിച്ചു. മുന്‍ എംഎല്‍എ ഹരിചന്ദ് ഹൂഡയാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജയിച്ചത്.  കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

1982ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെ പരാജയപ്പെടുത്തിയാണ് ഹരിചന്ദ് ഹൂഡ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. ഗാരി-സാംപ്ല-കിലോയ് നിയമസഭാ മണ്ഡലത്തില്‍ നടന്ന പോരാട്ടത്തിലാണ് ഭൂപീന്ദര്‍ സിങ് ഹൂഡയെ പരാജയപ്പെടുത്തി വാര്‍ത്തകളില്‍ ഇടംനേടിയത്. ലോക്ദള്‍ സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. 1977ല്‍ ഹൂഡയുടെ അച്ഛനും സ്വാതന്ത്ര്യസമര സേനാനിയുമായ റണ്‍ബീര്‍ സിങ്ങിനെ പരാജയപ്പെടുത്തിയാണ് ഇദ്ദേഹം ജനകീയനായത്. അന്ന് ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു.

കഴിഞ്ഞാഴ്ചയാണ് ഹരിചന്ദ് ഹൂഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില കണക്കാക്കുന്നിന് സ്വീകരിക്കുന്ന വിവിധ മാനദണ്ഡങ്ങളില്‍ തൃപ്തികരമായ ഫലം കണ്ട് ഹൂഡയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഞെട്ടിയതായി മകന്‍ രാം നിവാസ് ഹൂഡ പറയുന്നു. ബിപി ഉള്‍പ്പെടെ എല്ലാ ടെസറ്റുകളിലും ഫലം സാധാരണ നിലയിലായിരുന്നു. ചികിത്സയില്‍ കഴിയമ്പോഴും വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണമാണ് ഇദ്ദേഹം കഴിച്ചിരുന്നതെന്നും മകന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്