ദേശീയം

നെല്ലുശേഖരത്തില്‍ വെള്ളം തളിച്ചു, 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു, ഇരമ്പുവടി കൊണ്ട് അടിച്ചു, ക്രൂരമര്‍ദനം 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കൊയ്‌തെടുത്ത നെല്ലുശേഖരത്തില്‍ അബദ്ധത്തില്‍ വെള്ളം തളിച്ചതിനെ തുടര്‍ന്ന് കുപിതരായ അക്രമിസംഘം പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. ഇരുമ്പു വടികളും മുളവടികളും ഉപയോഗിച്ച് ആക്രമിച്ച നാലുപേരടങ്ങുന്ന സംഘം കൗമാരക്കാരനെ കൊണ്ട് നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ് പുറത്തുവന്നത്. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അബദ്ധത്തില്‍ കൊയ്ത് കൂട്ടിയ നെല്ലുശേഖരത്തില്‍ വെള്ളം തളിച്ചത്. തുടര്‍ന്ന് പിറ്റേദിവസം ഉച്ചയ്ക്ക് കാറിലെത്തിയ സംഘം കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാമോ എന്ന് ചോദിച്ച് സംഘം കുട്ടിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് നിരസിച്ച 15കാരനെ കൃഷിയിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ പരാതിയില്‍ പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു