ദേശീയം

ബൈഡനെ അഭിനന്ദിച്ച് നരേന്ദ്രമോദി ; അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദി ബൈഡനെ അനുമോദിച്ചു. അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് മോദി അറിയിച്ചു.


കോവിഡ് പ്രതിരോധം, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബൈഡനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം തുടരുമെന്ന് ഇരുനേതാക്കളും അറിയിച്ചു. നിരവധി വിഷയങ്ങള്‍ സംസാരിച്ചതായി മോദി വ്യക്തമാക്കി.

നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും മോദി അനുമോദിച്ചു. കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണ്. കമലയുടെ വിജയം ഇന്തോ-അമേരിക്കന്‍ ബന്ധത്തിന് കരുത്തുപകരുമെന്നും നരേന്ദ്രമോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി