ദേശീയം

കോവിഡ് വ്യാപനം; രാത്രി ഒന്‍പതുമുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലെന്ന് അഹമ്മദാബാദ് ജില്ലാഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനം. നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ഉത്സവ സീസണില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് ജില്ലയില്‍ പെട്ടെന്നുള്ള രോഗവ്യാപനത്തന് കാരണമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. നഗരത്തില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങള്‍ വിമുഖത കാണിച്ചതായി കോവിഡ് പ്രതിരോധ ചുമതലയുള്ള അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം അഹമ്മദാബാദില്‍ 45,000ത്തിലേറെ പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 40,000 പേര്‍ രോഗമുക്തരായി. 2000ത്തിനടുത്ത് മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി