ദേശീയം

അതിര്‍ത്തി കടന്നുവരുന്ന ഒരു ഭീകരനും ജീവനോടെ തിരിച്ചുപോകില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. അതിര്‍ത്തി കടന്നുവരുന്ന ഭീകരരും പാകിസ്ഥാന്‍ പട്ടാളവും ജീവനോടെ തിരിച്ചുപോകിന്നെ് അദ്ദേഹം പറഞ്ഞു. 

അതിര്‍ത്തി കടന്നുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് കരസേന മേധാവിയുടെ പ്രതികരണം വന്നിരിക്കുന്നത്. വ്യാഴാഴ്ച വെളുപ്പിന് കശ്മീരിലെ നാഗ്‌രോട്ടയില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. 

ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരരെ നേരിട്ട സൈനികരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതൊരു വിജയിച്ച ദൗത്യമായിരുന്നു. സേനയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്തിയാണ് വ്യക്തമായത് എന്ന് അദ്ദേഹം പറഞ്ഞു. 

സംശയകരമായ സാഹചര്യത്തില്‍ ഒരു ട്രക്ക് കണ്ടു എന്ന വിവരത്തിന് പിന്നാലെയാണ് സിആര്‍പിഎഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചത്. നാഗ്‌രോട്ട ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി