ദേശീയം

'ഹൃദയത്തില്‍ സുഷിരം, അച്ഛന് ക്യാന്‍സര്‍, ഉടന്‍ ശസ്ത്രക്രിയ വേണം'; സ്വര്‍ണം വാങ്ങി പണം തരാന്‍ 'ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്', അറസ്റ്റ്, 11 ലക്ഷത്തിന്റെ തട്ടിപ്പ് കഥ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 'ഹൃദയത്തില്‍ സുഷിരമാണ്, ഉടന്‍ തന്നെ ശസ്ത്രക്രിയ വേണമെന്നാണ് പറയുന്നത്, പണത്തിന് ആവശ്യമുണ്ട്, സ്വര്‍ണം വാങ്ങി പണം തരൂ' - മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ 39കാരന്‍ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ നടത്തി പറഞ്ഞ വാചകമാണിത്. അധ്യാപകന്റെ വീട്ടില്‍ നിന്ന് 11 ലക്ഷം മൂല്യം വരുന്ന സ്വര്‍ണം മോഷ്ടിച്ച കേസില്‍ 45കാരനും കൂട്ടാളികളും പിടിയില്‍. 

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഒരു വര്‍ഷം മുന്‍പ് അധ്യാപകന്റെ വീട്ടില്‍ നിന്ന് ഏകദേശം 55 പവനോളം സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. അമോല്‍ റൗട്ട് എന്നയാളാണ് മോഷണം നടത്തിയത്. ഇയാളില്‍ നിന്ന് ഏഴുലക്ഷം രൂപയ്ക്ക് വാങ്ങിയ സ്വര്‍ണം 11 ലക്ഷം രൂപയ്ക്ക് വിറ്റ 45കാരനാണ് സ്വര്‍ണ
വ്യാപാരിയെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്ങിന് വിധേയനാക്കി കബളിപ്പിച്ചത്.

45കാരനായ പ്രകാശ് പഞ്ച്ഭായിയാണ് മോഷണവിവരം മറച്ചുവെച്ച് ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ്ങിലൂടെ സ്വര്‍ണം വിറ്റത്. ഹൃദയത്തിന് സുഷിരമാണെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് 45കാരന്‍ ധരിപ്പിച്ചത്. ഇതിന് പുറമേ അച്ഛന് ക്യാന്‍സര്‍ ആണെന്നും ചികിത്സ ആവശ്യമാണെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതിനിടെ ഒരുവര്‍ഷം മുന്‍പ് അധ്യാപകന്‍ യോഗേഷ് ഷെന്‍ഡയുടെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണമാണിത് എന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് 45കാരനെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍