ദേശീയം

ഒന്‍പതാം ക്ലാസുകാരി പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടി, മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍; കയര്‍ പൊട്ടി, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

സംഭാല്‍ (ഉത്തര്‍പ്രദേശ്) : പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടിയ ഒന്‍പതാം ക്ലാസുകാരിയെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ താന്‍ കൊലപ്പെടുത്തിയാണെന്ന് പത്താംക്ലാസുകാരന്‍ സമ്മതിച്ചു. താനും തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി വീഴുകയായിരുന്നെന്ന് പത്താം ക്ലാസുകാരന്‍ പൊലീസിനോടു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അര്‍ജുന്‍ കുമാര്‍ എന്ന പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അര്‍ജുനെതിരെ കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. 

കുട്ടികളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും ഒളിച്ചോടിയത്. പെണ്‍കുട്ടി തുടര്‍ന്നു പഠിക്കണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഉടന്‍ കല്യാണം നടത്തണമെന്ന് അര്‍ജുന്‍ വാശിപിടിക്കുകയായിരുന്നു. ഗ്രാമമുഖ്യന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

രണ്ടുപേരും ഒരുമിച്ചു മരിക്കാനാണ് തീരുമാനിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞു. എന്നാല്‍ കയര്‍ പൊട്ടിയതിനാല്‍ താന്‍ മരിച്ചില്ല. തുടര്‍ന്നു വീണ്ടും തൂങ്ങാന്‍ ധൈര്യം വന്നില്ലെന്നും അര്‍ജുന്‍ പൊലീസിനോടു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി