ദേശീയം

ഒരു കയ്യില്‍ തോക്കും മറ്റേ കയ്യില്‍ ഹെല്‍മെറ്റും, മാല പൊട്ടിച്ചോടുന്ന മോഷ്ടാവ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഒരു കയ്യില്‍ തോക്കും പിടിച്ച് സ്ത്രീയുടെ മാല പൊട്ടിച്ച് ഓടുന്ന മോഷ്ടാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഡല്‍ഹിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മോഷണം നടന്നതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. 

കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഘത്തില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. മോഷ്ടാക്കള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. 

വിവാഹസല്‍ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാലയാണ് ഇവര്‍ കവര്‍ന്നത്. ബൈക്ക് പാര്‍ക്കുചെയ്ത് നിന്ന സംഘം, സ്ത്രീ അടുത്തെത്തിയപ്പോള്‍ സംഘത്തിലൊരാള്‍ മാല പൊട്ടിച്ചോടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി