ദേശീയം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും, തമിഴ്‌നാട്ടില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; ഗതി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്‌നാട്- പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇപ്പോള്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറാം. ചൊവ്വാഴ്ചയോടെ നിവാര്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്നാണ് അറിയിപ്പ്. ബുധനാഴ്ച രാവിലെ തമിഴ്‌നാട് -പുതുച്ചേരി തീരത്ത് കര തൊടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  ഇറാന്‍ നിര്‍ദ്ദേശിച്ച 'നിവാര്‍' എന്ന പേരിലാവും ചുഴലിക്കാണ് അറിയപ്പെടുക. തമിഴ്‌നാട്, ആന്ധ്രാ സംസ്ഥാനങ്ങള്‍ക്കാണ് ഇതി ഭീഷണിയാകുന്നത്. കേരളത്തില്‍ ഇതുവരെയുള്ള നിഗമന പ്രകാരം സാധാരണ മഴക്ക് മാത്രമാണ് സാധ്യത.

അതേസമയം, അറബികടലില്‍ രൂപം കൊണ്ട ഗതി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേയ്ക്ക് അടുക്കുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 
നാളെ രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റായി സോമാലിയ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. മണിക്കൂറില്‍ 210 കിലോമീറ്ററാണ് ഇതിന്റെ വേഗത.നവംബര്‍ 19 നാണ് തെക്കന്‍ അറബികടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. സോമാലിയ ഭാഗത്തേക്ക് സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് ഉച്ചയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. ഇന്ത്യയാണ് ചുഴലിക്കാറ്റിന്  'ഗതി 'എന്ന പേര് നിര്‍ദ്ദേശിച്ചത്. നാളെ രാവിലെയോടെ 'ഗതി' സോമാലിയന്‍ തീരത്ത് പ്രവേശിക്കാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര