ദേശീയം

ഇന്നലെ രോഗമുക്തി നേടിയത് 42,314 പേർ; ചികില്‍സയിലുള്ളത് നാലര ലക്ഷത്തില്‍ താഴെ; പുതുതായി രോഗബാധ 37,975 പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പുതുതായി 37,975 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് ബാധിതരായി ചികില്‍സയിലുള്ളവര്‍ 4,38,667 പേരാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേരാണ് രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് മുക്തരുടെ എണ്ണം 86,04,955 ആയി. 

ഇന്നലെ മാത്രം 480 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം  1,34,218 ആയി ഉയര്‍ന്നു. 

ഇന്നലെ 37,975 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം  91,77,841 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ