ദേശീയം

രാഷ്ട്രപതിയുമായി എയര്‍ ഇന്ത്യ വണ്‍ ചെന്നൈയില്‍ പറന്നിറങ്ങി; ഉദ്ഘാടന യാത്ര, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേകം നിര്‍മ്മിച്ച എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ ആദ്യ യാത്ര നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തിരുപ്പതി സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹവും കുടുബംവും യാത്ര നടത്തിയത്. 

എയര്‍ഫോഴ്‌സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായാണ് എയര്‍ ഇന്ത്യ വണ്‍ വിമാനവും നിര്‍മിച്ചിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി രണ്ടു ബി 777-337 ഇആര്‍ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.

വ്യോമസേന പൈലറ്റുമാര്‍ പറത്തുന്ന വിമാനത്തിന്റെ പരിപാലനം എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് നിര്‍വഹിക്കും. ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിയിരിക്കുന്നത്.


&nbs

p;

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി