ദേശീയം

'നിവാര്‍' ചുഴലിക്കാറ്റ് അതിശക്തമായി തീരത്തേക്ക് ; തമിഴ്‌നാട്ടില്‍ കനത്ത മഴ ; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; കല്‍പ്പാക്കത്ത് മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ മഴ കനത്തു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം 12 മണിക്കൂറിനിടെ അതിശക്തമായ ചുഴലിക്കാറ്റായി മാറും. ബുധനാഴ്ച ഉച്ചയോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ഏഴു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരയ്ക്കല്‍, മഹാബലിപുരം തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. നാഗപട്ടണത്ത് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 100 മുതല്‍ 120 കി മീ വരെ വേഗതയില്‍ കാറ്റു വീശുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

നിവാര്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ പുറത്തിറങ്ങരുതെന്ന് കല്‍പ്പാക്കം ന്യൂക്ലിയര്‍ ടൗണ്‍ഷിപ്പില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്‍രെ പശ്ചാത്തലത്തില്‍ 11 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. തീരമേഖലയില്‍ കൂടി കടന്നുപോകുന്ന ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ബസ് സര്‍വീസും നിര്‍ത്തിവെക്കുന്നത് ആലോചനയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍