ദേശീയം

സുഹൃത്തിന്റെ 58കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു, 21കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്ത ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഭീവഡിയിലാണ് നടുക്കുന്ന സംഭവം.

വികാസ് ജാത് എന്ന യുവാവാണ് കുറ്റകൃത്യം ചെയ്തതെന്ന് ഷാജഹാന്‍പുര്‍ പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ അമ്മയായ അന്‍പത്തിയെട്ടുകാരിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

സുഹൃത്തിന്റെ വീട്ടില്‍ പതിവു സന്ദര്‍ശകനാണ് വികാസ് ജാത്. ഇക്കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ സുഹൃത്ത് അവിടെ ഉണ്ടായിരുന്നില്ല. ഒരു ചടങ്ങിനു പോയിരിക്കുകയാണെന്ന് അമ്മ അറിയിക്കുകയായിരുന്നു. വീട്ടില്‍ അപ്പോള്‍ സുഹൃത്തിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം ഇയാള്‍ അമ്മയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍