ദേശീയം

പഞ്ചാബും കടുത്ത നടപടിയിലേക്ക് ; നഗരങ്ങളില്‍ കര്‍ഫ്യൂ ; നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് ഇരട്ടി പിഴ

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ് : പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം. 

എല്ലാ നഗരങ്ങളിലും നിയന്ത്രണം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴശിക്ഷയും സര്‍ക്കാര്‍ ഇരട്ടിയാക്കിയിട്ടുണ്ട്. 

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിഴശിക്ഷ ആയിരം രൂപയായാണ് ഉയര്‍ത്തിയത്. പുതിയ നിയന്ത്രണം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. 

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളും പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ നാല് പ്രധാന നഗരങ്ങളിലും മധ്യപ്രദേശിലെ 5 ജില്ലകളിലുമാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി