ദേശീയം

നവജാത ശിശുവിന്റെ മൃതദേഹത്തില്‍ മൃഗത്തിന്റെ കടിയേറ്റ പാട്; ആശുപത്രിയുടെ അവഗണനയെന്ന് ബന്ധുക്കള്‍, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആശുപത്രിയുടെ അവഗണന മൂലം നവജാത ശിശു മരിച്ചതായി ബന്ധുക്കളുടെ പരാതി. കുഞ്ഞിന്റെ ശരീരത്തില്‍ മൃഗത്തിന്റെ കടിയേറ്റ പാടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വഷണത്തിന് ഉത്തരവിട്ടു.

അലിഗഡിലാണ് സംഭവം. സഹോദരിക്ക് സുഖപ്രസവമായിരുന്നുവെന്ന് നവജാത ശിശുവിന്റെ അമ്മാവന്‍ പറയുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ കാണിച്ചത്. തുടര്‍ന്ന് ഫ്രീസറിലേക്ക് മാറ്റിയ മൃതദേഹം പിറ്റേന്ന് രാവിലെയാണ് പിന്നീട് കണ്ടത്. കുഞ്ഞിന്റെ മുഖത്തും ദേഹത്തും മൃഗത്തിന്റെ കടിയേറ്റ പാടുണ്ടെന്ന് നവജാത ശിശുവിന്റെ അമ്മാവന്‍ ഹേമന്ത് കുമാര്‍ പറയുന്നു.

നവംബര്‍ 22നാണ് പ്രസവത്തിനായി സപ്‌ന കുമാരിയെ കീര്‍ത്തി ആശുപത്രിയില്‍ കൊണ്ടുപോയത്. പ്രസവം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹമാണ് കാണിച്ചത്. പണം അടച്ചാല്‍ മാത്രമേ കുഞ്ഞിന്റെ മൃതദേഹം വിട്ടുതരൂ എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)