ദേശീയം

വാക്‌സിന്‍ പുരോഗതി നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി ; 28 ന് പൂനെയിലെത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ഗവേഷണ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്നു. ഈ മാസം 28 ന് പ്രധാനമന്ത്രി പൂനെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കും. 

ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ആസ്ട്ര സെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. 

ശനിയാഴ്ച പ്രധാനമന്ത്രി പൂനെയിലെത്തുമെന്ന് പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരവ് റാവു സ്ഥിരീകരിച്ചു. കോവിഡ് വാക്‌സിന്‍ 70 ശതമാനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഓക്‌സ്ഫഡും ആസ്ട്രസെനക്കയും വ്യക്തമാക്കിയിരുന്നു. 

അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന്റെ നടപടികള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു