ദേശീയം

വീണ്ടും രോഗമുക്തരേക്കാള്‍ കൂടുതല്‍ പുതിയ രോഗികള്‍ ; പുതുതായി കോവിഡ് ബാധിച്ചത് 44,484 പേര്‍ക്ക്, 524 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,484 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 92,66,706 ആയി. 

രാജ്യത്ത് നിലവില്‍ വൈറസ് ബാധിച്ച് ചികില്‍സയില്‍ തുടരുന്നവരുടെ എണ്ണം 4,52,344 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,367 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തത്. 

ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 86,79,138 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കോവിഡ് ബാധിച്ച് 524 പേരാണ് മരിച്ചത്. 

ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ  1,35,223 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് കോവിഡിന്റെ വ്യാപനം വീണ്ടും വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു