ദേശീയം

ശക്തി കുറഞ്ഞ് നിവാര്‍, ചെന്നൈയില്‍ 5 മരണം; ആയിരത്തോളം മരങ്ങള്‍ കടപുഴകി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം അഞ്ചായി. നിവാറിന്റെ ശക്തി കുറഞ്ഞെങ്കിലും നവംബര്‍ 29 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണതോടെ തമിഴ്‌നാട്ടില്‍ വൈദ്യുതി വിതരണം താറുമാറായി. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ വലിയ കൃഷി നാശമാണ് സൃഷ്ടിച്ചത്. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയില്‍ മാത്രം 1700 ഏക്കര്‍ നെല്‍കൃഷി നശിച്ചു. 400 കോടിയുടെ നഷ്ടമാണ് പുതുച്ചേരിയില്‍ കണക്കാക്കുന്നത് എന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 2,27,300 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചെമ്പാരപ്പാക്കം തടാകത്തില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് 1500 ഘന അടി ആയി കുറച്ചു. ഇത് അടയാര്‍ പുഴയിലെ ജലനിരപ്പ് താഴാന്‍ സഹായിച്ചു. ചെന്നൈ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു