ദേശീയം

ചികില്‍സയിലുള്ളത് 4,54,940 പേര്‍ ; ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 41,322 പേര്‍ക്ക് ; 485 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 93,51,110 ആയി ഉയര്‍ന്നു. 

ഇന്നലത്തേതിനേക്കാൾ രോ​ഗികളുടെ എണ്ണത്തിൽ നാലു ശതമാനം കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 4,54,940 പേരാണ്. ഇന്നലെ മാത്രം 41,452 പേര്‍ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 

ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം  87,59,969 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം രാജത്ത് കോവിഡ് ബാധിച്ച് 485 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1.36,200 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ