ദേശീയം

ശാന്തമാകാതെ 'യു പി ഗേറ്റ്'; രാത്രിയിലും സംഘര്‍ഷം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ഗാസിയാബാദ്: ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടി. ഗാസിപൂര്‍-ഗാസിയാബാദ് അതിര്‍ത്തിയില്‍ എത്തിയ  കര്‍ഷകരെ പൊലീസ് തടഞ്ഞിരിക്കുകയാണ്. കൂട്ടമായെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു. കഴിഞ്ഞദിവസവും സമാനമായ സാഹചര്യം ഇവിടെയുണ്ടായിരുന്നു. 

ഹരിയാന-ഡല്‍ഹി ബോര്‍ഡര്‍ ആയ സിംഗുവില്‍ എത്തിയ കര്‍ഷകര്‍ പൊലീസിനെ വളഞ്ഞിരിക്കുകയാണ്. നാലുവശത്തുനിന്നും വളഞ്ഞ കര്‍ഷകരുടെ നടുവിലാണ് ഇപ്പോള്‍ പൊലീസുള്ളത്.

ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച് പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സമരം ബുരാരി ഗ്രൗണ്ടിലേക്ക് മാറ്റില്ലെന്ന് നേരത്തെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

ബുരാരി ഗ്രൗണ്ട് തുറന്ന ജയിലാണെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്ന് പറഞ്ഞ കര്‍ഷകര്‍, ഉത്തരാഖണ്ഡില്‍ നിന്നെത്തിയ കര്‍ഷകരെ പൊലീസ് തെറ്റിദ്ധരിപ്പിച്ച് ബുരാരി ഗ്രൗണ്ടിലേക്ക് മാറ്റിയെന്നും പറഞ്ഞു. ജന്തര്‍ മന്ദറിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് ഇവരെ ബുരാരി ഗ്രൗണ്ടിലേക്ക് മാറ്റിയത്. ഗ്രൗണ്ടിന് ചുറ്റും പൊലീസ് വലയം തീര്‍ത്തിരിക്കുകയാണ്കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ