ദേശീയം

ജെഇഇ മെയ്ന്‍സില്‍ 'ഒന്നാം റാങ്ക്', വിദ്യാര്‍ഥിക്ക് വേണ്ടി പരീക്ഷ എഴുതിയയാള്‍ ഡല്‍ഹിയില്‍ നിന്ന് പിടിയില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയ്ന്‍സില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അസമില്‍ ജെഇഇ-മെയ്ന്‍സില്‍ ഒന്നാമത്തെത്തിയ വിദ്യാര്‍ഥിക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ കേസില്‍ ഇതോടെ അറസ്റ്റിലാകുന്നവരുടെ എ്ണ്ണം എട്ടായി.

ഗുവാഹത്തിയില്‍ നിന്നെത്തിയ പൊലീസ് സംഘം ഡല്‍ഹിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോച്ചിങ് സ്ഥാപനമായ ഗ്ലോബല്‍ എഡ്യു ലൈറ്റിന്റെ ഉടമ ഭാര്‍ഗവ് ദേകയാണ് മുഖ്യപ്രതി. നവംബര്‍ ഒന്നിനാണ് കേസില്‍ ഇയാള്‍ അറസ്റ്റിലായത്. അസമില്‍ പരീക്ഷയില്‍ ഒന്നാമത്തെത്തിയ നീല്‍ നക്ഷത്ര ദാസ് ഉള്‍പ്പെടെയുള്ളവരാണ് മറ്റുപ്രതികള്‍.നീല്‍ നക്ഷത്ര ദാസിന്റെ അച്ഛനായ ഡോക്ടറും കേസില്‍ പ്രതിയാണ്.

ഫോണ്‍ സംഭാഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കൂട്ടുകാരോട് നീല്‍ നക്ഷത്ര ദാസ് ആള്‍മാറാട്ടം നടത്തിയ കാര്യം പറഞ്ഞതാണ് കേസിന് ആധാരം.  തുടര്‍ന്ന് പൊലീസിന് ലഭിച്ച പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിന് കുട്ടിയുടെ ഡോക്ടര്‍മാരായ മാതാപിതാക്കള്‍ 20 ലക്ഷത്തോളം രൂപയാണ് കോച്ചിങ് ഇന്‍സിറ്റിയൂട്ടിന് കൈമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം