ദേശീയം

42  ഒഴിവുകളിലേക്ക് യുപിഎസ്‌സി വിജ്ഞാപനം; ബിരുദധാരികള്‍ക്ക് അവസരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സർവീസ് കമ്മീഷന്‍ (യുപിഎസ്‌സി)  42 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. മെഡിക്കല്‍, എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് മികച്ച അവസരമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15.  

പരസ്യവിജ്ഞാപന നമ്പര്‍: 11/2020. ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തില്‍.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്)-2; 30 വയസ്, ഫോര്‍മാന്‍ (കംപ്യൂട്ടര്‍ സയന്‍സ്)-2; 30 വയസ്, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടര്‍)-2; 30 വയസ്, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍)-3; 30 വയസ്, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കല്‍)-10; 30 വയസ്, സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (ക്ലിനിക്കല്‍ ഹെമറ്റോളജി)-10; 40 വയസ്, സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (ഇമ്യൂണോഹെമറ്റോളജി ആന്‍ഡ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍)-5; 40 വയസ്സ്, സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍ ഓങ്കോളജി)-2; 40 വയസ്, സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (നിയോനാറ്റോളജി)-6; 40 വയസ്. 

വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി upsconline.nic.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ