ദേശീയം

ജോലിക്കായി വീട്ടിലെത്താന്‍ പറഞ്ഞു; യുവതിയെ ബസ് സ്റ്റാന്റില്‍ ഇറക്കാന്‍ സഹോദരന്‍ ആവശ്യപ്പെട്ടു; യുവാവും കൂട്ടാളികളും ചേര്‍ന്ന് 22കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: 22കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോയമ്പത്തൂരിലെ പല്ലഡാമിലാണ് സംഭവം. രാജു, കവീന്‍ കുമാര്‍, അന്‍പു എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ യുവതി ആസാം സ്വദേശിനിയാണ്. ഇവര്‍ കോയമ്പത്തൂരിലാണ് താമസിക്കുന്നത്.

ഉദുമപേട്ടയിലെ ഒരു സ്വകാര്യ കമ്പനിയില്‍  ജോലി ചെയ്യുന്നതിനിടെ പ്രതികളിലൊരാളായ രാജേഷ് കുമാറുമായി യുവതി സൗഹൃദത്തിലായി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ജോലി ഒഴിവുണ്ടോ എന്നതിറയുന്നതിനായി യുവതി രാജേഷിനെ വിളിച്ചിരുന്നു. ജോലി ഉറപ്പുനല്‍കിയ യുവാവ് അവളെ വീട്ടിലേക്ക് വിളിച്ചു. വൈകുന്നേരമായതോടെ ബസ് സ്റ്റാന്റില്‍ ഇറക്കിത്തരാന്‍ യുവതി രാജേഷിനോട് ആവശ്യപ്പെട്ടു. തന്റെ സഹോദരന്‍ രാജു ബസ് സ്റ്റാന്റില്‍ വിടുമെന്ന് അറിയിച്ചു.

രാജു യുവതിയെ ബസ്് സ്റ്റാന്റിലേക്ക് എത്തിക്കുന്നതിന് പകരം സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് എത്തിച്ചത്. ഈ സമയം അയാളുടെ മറ്റ് സുഹൃത്തുക്കളും അവിടെ കാത്തിരുന്നു. ഇവര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഫോണും രണ്ടായിരം രൂപയും ഇവര്‍ കവര്‍ന്നെടുത്തു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും