ദേശീയം

പരാതി നല്‍കിയിട്ടും കേസെടുത്തില്ല, കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ നര്‍സിങ്പൂര്‍ ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിന് ഇരയായതായി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തതിന്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് സൂചന. 

നാല് ദിവസം മുന്‍പാണ് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. വെള്ളിയാഴ്ചയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തി. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതില്‍ യുവതി അസ്വസ്ഥരായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. 

പരാതി നല്‍കാന്‍ എത്തിയ യുവതിയുടെ ഭര്‍ത്താവിനേയും ബന്ധുക്കളേയും പൊലീസ് ഔട്ട്‌പോസ്റ്റില്‍ തന്നെ തടഞ്ഞുവെച്ചതായും, തൊട്ടടുത്ത ദിവസമാണ് ഇവരെ വിട്ടയച്ചത് എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാദമായതോടെ വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

വീടിന് സമീപം വെള്ളിയാഴ്ച വെള്ളമെടുക്കാനായി പോയപ്പോള്‍ യുവതിയെ അയല്‍ക്കാരിയായ സ്ത്രീ പീഡനത്തിന് ഇരയായ കാര്യം പറഞ്ഞ് പരിഹസിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയും കേസെടുത്തിട്ടുണ്ട്. കേസ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹന്‍ ഇടപെട്ടതോടെയാണ് നടപടിയുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി