ദേശീയം

ഭീഷണി വിഡിയോ പുറത്ത്, കലക്ടറുടെ വീടിനു മുന്നില്‍ മാലിന്യക്കൂമ്പാരം; പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മരിച്ചതില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ജില്ലാ കലക്ടറുടെ വീട്ടിനു മുന്നില്‍ മാലിന്യക്കൂമ്പാരം നിക്ഷേപിച്ചു. ഹാഥ്‌രസിലെ ജില്ലാ കലക്ടര്‍ പ്രവീണ്‍ കുമാറിന്റെ ജയ്പുരിലെ വീട്ടിനു മുന്നിലാണ് മാലിന്യം കൂട്ടിയിട്ടതായി കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ കലക്ടര്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പ്രവീണ്‍ കുമാറിന്റെ ജയ്പുരിലെ വീട്ടിനു പുറത്താണ് മാലിന്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഈ വീട് വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ വീട്ടുകാരെ കലക്ടര്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാധ്യമങ്ങള്‍ എല്ലാം വൈകാതെ സ്ഥലം വിടും, ഞങ്ങള്‍ ആണ് ഇവിടെ ഉണ്ടാവുക എന്ന് പെണ്‍കുട്ടിയുടെ ബന്ധുവിനോട് കലക്ടര്‍ പറയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇതിനെത്തുടര്‍ന്ന് കലക്ടര്‍ക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി