ദേശീയം

മകളുടെ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു, യുവതി രക്ഷപെട്ടത് തലനാരിഴക്ക്; അച്ഛനും അമ്മയും സഹോദരനും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഹേമന്ദ് കുമാര്‍(28) ആണ് ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ചത്. സംഭവത്തില്‍ ഭാര്യ അവന്തി റെഡ്ഡി(23)യുടെ പിതാവ് ഡി ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന എന്നിവരുള്‍പ്പെടെ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. 

സെപ്തംബര്‍ 24ന് കൊലപാതകം നടന്നതായാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസവും. വീട്ടുകാരുടെ എതിര്‍പ്പ്  അവഗണിച്ച് ജൂണ്‍ 10നാണ് ഹേമന്ദും അവന്തിയും വിവാഹിതരായത്. പിന്നാലെ ഹൈദരാബാദിലേക്ക് എത്തി ഇവര്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു. 

ഇവര്‍ ഹൈദരാബാദിലുണ്ടെന്ന് മനസിലാക്കിയ അവന്തിയുടെ കുടുംബം ഇവരെ വധിക്കാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു. വാടക വീട്ടില്‍ നിന്ന് ഗുണ്ടാ സംഘം ഇവരെ വലിച്ചിഴച്ച് കാറില്‍ കൊണ്ടുപോയി. ഇടയ്ക്ക് വഴിയില്‍ വെച്ച് കാറ് മാറുന്നതിന് ഇടയില്‍ അവന്തി ഓടി രക്ഷപെടുകയും, പൊലീസിന്റെ പക്കലെത്തുകയും ചെയ്തു. എന്നാല്‍ ഹേമന്ദിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ