ദേശീയം

പെണ്‍കുട്ടികളെ മൂല്യങ്ങള്‍ പഠിപ്പിച്ചാല്‍ ഹാഥ്‌റസിലേത് പോലെ സംഭവിക്കില്ല: ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ : പെൺമക്കളിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞാൽ ഹാഥ്‌റസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങൾ അവസാനിക്കുമെന്ന് ബിജെപി എംഎൽഎ. ഉത്തപ്രദേശിലെ ഭല്ലിയയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങാണ് വിവാദ പരാമർശവുമായി എത്തിയത്. 

പെൺകുട്ടികളുടെ സ്വഭാവ ദൂഷ്യമാണ് അവർ ബലാത്സംഗം ചെയ്യപ്പെടുന്നതിന് കാരണം എന്ന അർഥത്തിലെ ബിജെപി എംഎൽഎയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 'ഇതുപോലുള്ള സംഭവങ്ങൾ നല്ല മൂല്യങ്ങളുടെ സഹായത്തോടെ അവസാനിപ്പിക്കാം, തങ്ങളുടെ പെൺമക്കളെ എല്ലാ മാതാപിതാക്കളും നല്ല മൂല്യങ്ങൾ പഠിപ്പിക്കണം'. 

നല്ല മൂല്യങ്ങളും സർക്കാരും ചേർന്നാലേ രാജ്യത്തെ മനോഹരമാക്കാൻ കഴിയുകയുള്ളുെന്നും ബിജെപി എംഎൽഎ പറഞ്ഞു. സ്ത്രീകളിൽ മൂല്യങ്ങൾ വളർത്തുന്നതിന് ഊന്നൽ നൽകിയ അദ്ദേഹം ഭരണത്തിനോ ആയുധങ്ങൾക്കോ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു