ദേശീയം

പ്രിയങ്കയെ കയ്യേറ്റം ചെയ്ത സംഭവം; ക്ഷമാപണം നടത്തി യുപി പൊലീസ്, അന്വേഷണം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്


നോയിഡ: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ യുപി പൊലീസ് ക്ഷമാപണം നടത്തി. 

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയെ അനുകൂലിക്കുന്നില്ലെന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

ശനിയാഴ്ച നോയിഡയിലെത്തിയ പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് ഓഫീസര്‍മാര്‍ വളഞ്ഞു. തള്ളിമാറ്റാന്‍ ശ്രമിച്ച പ്രിയങ്കയുടെ കുര്‍ത്തയില്‍ പൊലീസുകാരന്‍ പിടിച്ചു വലിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ യുപി പൊലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ