ദേശീയം

ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചു; പിന്നാലെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തു;  പൊലീസുകാരനെതിരെ പരാതിയുമായി 36കാരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുപ്പത്തിയാറുകാരിയെ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തതായി  പരാതി. പരാതിയുമായി യുവതി ആദ്യം ദ്വാരക പൊലീസ് സ്‌റ്റേഷനിലാണ് എത്തിയത്. പിന്നീട് ഇത് ഗുരുഗ്രാം സ്‌റ്റേഷനിലേക്ക് അയക്കുകയായിരുന്നു. ഇവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരാതിക്കാരിയായ ഉത്തംനഗര്‍ സ്വദേശിയാ യുവതി ഡല്‍ഹിയിലെ ഒരു സ്വകാര്യബാങ്കിലാണ് ജോലി ചെയ്യുന്നത്. ഹരിയാന പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സുധീര്‍ എന്നയാളുമായി യുവതി പരിചയത്തിലായിരുന്നു. റോഹ്തക് സ്വദേശിയായ ഇയാളെ 2017 ലാണ് പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്നതോടെ സുധീര്‍ തന്നെ ഒരു ഹോട്ടല്‍ മുറിയിലെത്തിക്കുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി പീഡനം പലതവണ ആവര്‍ത്തിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൊലീസുകാരന്‍ നിഷേധിച്ചു. യുവതി ഉന്നയിക്കുന്നത് അടിസ്ഥാന പരമായ ആരോപണങ്ങളാണെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പൊലീസുകാരന്‍ പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ വ്യക്തമാകുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. സ്ത്രീയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്' സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് യാദവ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍