ദേശീയം

അന്തര്‍വാഹിനി വേധ സാങ്കേതികവിദ്യയില്‍ ഇന്ത്യക്ക് മികച്ച മുന്നേറ്റം, 'സ്മാര്‍ട്ട്' വിജയകരമായി പരീക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യയുടെ അത്യാധുനിക മിസൈല്‍ സാങ്കേതികവിദ്യയുടെ  പരീക്ഷണം വിജയകരം. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന 'സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ (smart)' സംവിധാനമാണ് ഒഡീഷയിലെ വീലാര്‍ ദ്വീപിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പരീക്ഷിച്ചത്.

നിശ്ചിത ഭ്രമണപഥത്തില്‍ എത്തിയ ശേഷം മിസൈലില്‍ നിന്ന് ടോര്‍പിഡോ വേര്‍പിരിയുന്നത് അടക്കമുളള വിവിധ ഘട്ടങ്ങളാണ് വിജയകരമായി നടന്നത്. ലക്ഷ്യം മുന്‍നിര്‍ത്തിയുളള ടോര്‍പിഡോന്റെ സഞ്ചാരത്തില്‍ വേഗത കുറച്ച് നിയന്ത്രണം സാധ്യമാക്കുന്ന സംവിധാനവും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യയുടെ വിജയകരമായ പരീക്ഷണത്തില്‍ പ്രതിരോധ വകുപ്പിന് കീഴിലുളള ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. 

അന്തര്‍വാഹിനി വേധ സാങ്കേതികവിദ്യയില്‍ ഇത് പുതിയ അധ്യായം കുറിക്കുമെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്