ദേശീയം

ജിഎസ്ടി നഷ്ടപരിഹാരം; സംസ്ഥാനങ്ങൾക്കുള്ള 20,000 കോടി രൂപ ഉടൻ വിതരണം ചെയ്യും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഈ വർഷം ഇതുവരെ ജിഎസ്ടി നഷ്ടപരിഹാര സെസ് ആയി പിരിച്ച 20,000 കോടി രൂപ ഉടൻ തന്നെ എല്ലാ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ചെറുകിട വ്യാപാരികൾക്ക് റിട്ടേൺ സമർപ്പിക്കുന്നതിൽ ഇളവ് അനുവദിച്ചു.  നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു.

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര കുടിശിക തീർക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശത്തിൽ തിങ്കളാഴ്ച നടന്ന 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ സമവായമായില്ല. യോഗത്തിന് ശേഷമാണ് ജിഎസ്ടി നഷ്ടപരിഹാസ സെസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ധനമന്ത്രി പ്രഖ്യാപിച്ചത്.  

വരുമാന നഷ്ടം നികത്താൻ 1,10,000 കോടി രൂപ റിസർവ് ബാങ്ക് വഴി കടമെടുക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ ജിഎസ്ടി കൗൺസിലിൽ 21 സംസ്ഥാനങ്ങൾ പിന്തുണച്ചു. കേരളം അടക്കം സംസ്ഥാനങ്ങൾ കേന്ദ്രം കടമെടുത്ത് നൽകണമെന്ന് നിലപാടെടുത്തു. വോട്ടെടുപ്പ് വേണമെന്നും ആവശ്യമുയർന്നു. പ്രതിസന്ധി പരിഹരിക്കാൻ ഒക്ടോബർ 12ന് വീണ്ടും ജിഎസ്ടി കൗൺസിൽ ചേരും.

സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സെസ് പിരിക്കുന്നത് വരുമാനം ഇടിഞ്ഞ സാഹചര്യത്തിൽ 2022ന് ശേഷവും തുടരാൻ കൗൺസിൽ തീരുമാനിച്ചു. ഈ വർഷം ഇതുവരെ സെസ് ഇനത്തിൽ പിരിച്ച 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് ഉടൻ നൽകും. ഐജിഎസ്ടി നികുതി വിഹിതത്തിൽ 24,000 കോടി രൂപ ആഴ്ച അവസാനത്തോടെ സംസ്ഥാനങ്ങൾക്ക് നൽകും.

ഏറ്റവും കുറഞ്ഞ തുക ലഭിച്ച സംസ്ഥാനങ്ങൾക്കാണ് ഫണ്ട് നൽകുക. അഞ്ച് കോടി രൂപ വാർഷിക വരുമാനമുള്ളവർ അടുത്ത ജനുവരി ഒന്നു മുതൽ പ്രതിമാസ റിട്ടേൺ സമർപ്പിക്കേണ്ട. മൂന്ന് മാസം കൂടുമ്പോൾ സമർപ്പിച്ചാൽ മതി. ഐഎസ്ആർഒ വഴി നടത്തുന്ന സ്വകാര്യ ഉപഗ്രഹ വിക്ഷേപണങ്ങളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്