ദേശീയം

കോവിഡ് രോഗികളില്‍ 77 ശതമാനവും കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളില്‍; മരണം 48 ശതമാനവും 25 ജില്ലകളില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധയുള്ളവരില്‍ 77 ശതമാനവും കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. കോവിഡ് സ്ഥിതിഗതികള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

മഹാരാഷ്ട്രാ, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ സജീവ കേസുകളുടെ 77 ശതമാനവും ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് മരണങ്ങളില്‍ 48 ശതമാനവും നടന്നത് 25 ജില്ലകളിലാണ്. ഇതില്‍ 15 ജില്ലകള്‍ മഹാരാഷ്ട്രയിലാണ്. 

മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം കുറയുന്നുവോ എന്ന് ഇപ്പോള്‍ പറയാനാകില്ല. അതുസംബന്ധിച്ച നിഗമനത്തിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. രാജ്യത്തെ ദൈനംദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരികയാണ്. പുതുതായി രോഗം ബാധിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗമുക്തി നേടുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ ആക്ടീവ് കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെയാണ്. രോഗമുക്തി നിരക്ക് 84 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ