ദേശീയം

മൂന്ന് ഇഞ്ച് നീളമുളള 30 ആണി, സൂചികള്‍, സ്‌ക്രൂ ഡ്രൈവര്‍, ഇരുമ്പ് ദണ്ഡ്; 18കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തു, അപൂര്‍വ്വ ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 18കാരന്റെ വയറ്റില്‍ നിന്ന് ആണിയും സൂചിയും സ്‌ക്രൂഡ്രൈവറും പുറത്തെടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി എത്തിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ഞെട്ടിയത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. കരണ്‍ എന്ന യുവാവിന്റെ വയറ്റില്‍ നിന്നാണ് ഇരുമ്പാണികളും സൂചികളും സ്‌ക്രൂഡ്രൈവറും കണ്ടെത്തിയത്. ഇരുമ്പാണിക്ക് മൂന്ന് ഇഞ്ച് നീളമുണ്ടായിരുന്നു. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ വയറ്റില്‍ ചില അസാധാരണ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ഇതെല്ലാം നീക്കം ചെയ്തു.

30 ആണികളാണ് പുറത്തെടുത്തത്. നാലു തുന്നല്‍ സൂചികള്‍, നാലു ഇഞ്ച് വലിപ്പമുളള ഇരുമ്പ് ദണ്ഡ്, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയാണ് പുറത്തെടുത്ത മറ്റുളളവ. കരണിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അച്ഛന്‍ കമലേഷ് ഡോക്ടറോട് പറഞ്ഞു. എന്നാല്‍ ഈ ഉപകരണങ്ങള്‍ എപ്പോഴാണ് വിഴുങ്ങിയത് എന്നതിനെ കുറിച്ച് അറിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി