ദേശീയം

കോവിഡ് കാലത്ത് യാത്ര മുടങ്ങിയവർക്ക് അടുത്ത വർഷം വരെ അവസരം; ടിക്കറ്റ് കാലാവധി നീട്ടി എയർ ഇന്ത്യ  എക്സ്പ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മൂലം വിമാന സർവീസുകൾ റദ്ദാക്കിയതിന് മുൻപ് ടിക്കറ്റെടുത്തവർക്ക്  2021 ഡിസംബർ 31 വരെ യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്. ഈ വർഷം മാർച്ച് 31 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ യാത്ര മുടങ്ങിയവർക്കാണ് ഈ ആനുകൂല്യം. 

2021 ഡിസംബർ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അത്ര തന്നെയായി കണക്കാക്കപ്പെടുമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. ഇക്കാലയളവിൽ ഒരു തവണ യാത്രാ തീയതി, വിമാനം, റൂട്ട്, ബുക്കിങ് കോഡ് എന്നിവ മാറ്റാൻ യാത്രക്കാർക്ക് അവസരമുണ്ട്. പുതിയ റൂട്ടിലേക്കാണ് പോകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ ടിക്കറ്റ് നിരക്ക് ക്രമീകരിക്കും. 

ആദ്യം ബുക്കുചെയ്ത ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റെടുത്താൽ ബാക്കി തുകയോ, പ്രത്യേക ക്ലാസോ അനുവദിക്കില്ല. അതേസമയം അതേ ക്ലാസ് യാത്രയ്ക്കുതന്നെ ടിക്കറ്റ് നിരക്ക് കൂടുതലുള്ള സാഹചര്യമാണെങ്കിൽ നിരക്ക് വ്യത്യാസം യാത്രക്കാരിൽ നിന്നും ഈടാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി