ദേശീയം

കര്‍ണാടകയില്‍ ഇന്നും പതിനായിരം കടന്ന് കോവിഡ് രോഗികള്‍; ആന്ധ്രയിലും തമിഴ്‌നാട്ടിലും അയ്യായിരത്തിന് മുകളില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഇന്നും പതിനായിരം കടന്ന് കോവിഡ് രോഗികള്‍. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും ഇന്ന് അയ്യായിരത്തിന് മുകളിലാണ് രോഗികള്‍. 114 പേരാണ് ഇന്ന് കര്‍ണാടകയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 9,789 ആയി.

6,90,269 ആണ് സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം. 5,61,610 പേര്‍ക്ക് രോഗ മുക്തി. 1,18,851 ആക്ടീവ് കേസുകള്‍.

ആന്ധ്രയില്‍ ഇന്ന് 5,145 പേര്‍ക്കാണ് രോഗം. 31 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 6,159 ആയി. മൊത്തം രോഗികളുടെ എണ്ണം 7,44,864. 6,91,040 പേര്‍ക്കാണ് രോഗ മുക്തി. 47,665 ആക്ടീവ് കേസുകള്‍.

തമിഴ്‌നാട്ടില്‍ ഇന്ന് 5,185 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 68 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 10,120 കടന്നു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,46,128 ആയി. 44,197 ആക്ടീവ് കേസുകള്‍. 5,91,811 പേര്‍ക്ക് രോഗ മുക്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ