ദേശീയം

ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശേഷി; ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം- ഒന്ന് വിജയകരമായി പരീക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുളള പുതിയ തലമുറ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച രുദ്രം- ഒന്ന് ഭാവില്‍ വ്യോമസേനയുടെ ഭാഗമാകും. 

ഒഡീഷ ബാലസോറിലെ സംയോജിത മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. സുഖോയ് യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. വ്യോമസേയുടെ സൈനിക ശേഷി ഉയര്‍ത്താന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

എസ്‌യു-30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ഇത് പരീക്ഷിച്ചത്. ജെറ്റ് എന്‍ജിനുകളുടെ ചൂട് ട്രാക്ക് ചെയ്ത് ശത്രുവിമാനങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന 'പാസിവ് ഹോമിങ് ഹെഡാണ്' ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.ഇതിലൂടെ വൃത്യസ്ത ആവൃത്തിയില്‍ വികിരണം പുറപ്പെടുവിക്കുന്ന നിരീക്ഷണ സംവിധാനങ്ങളെ തകര്‍ക്കാന്‍ മിസൈലിന് സാധിക്കും.ശത്രുവിന്റെ നിരീക്ഷണ റഡാറുകള്‍, കമ്മ്യൂണിക്കേഷന്‍ ടവറുകള്‍, കണ്‍ട്രോള്‍ സെന്ററുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഈ മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ