ദേശീയം

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന; പ്രചാരണത്തിന് ഉദ്ധവ് താക്കറെയും

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന. അന്‍പത് സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് എത്തുമെന്ന് ശിവസേന എംപി അനില്‍ ദേശായി പറഞ്ഞു. 

മഹാസഖ്യവുമായോ എന്‍ഡിഎ സഖ്യവുമായോ ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും ദേശായി വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയുടെ അമ്പും വില്ലും ചിഹ്നമായിരിക്കില്ല തെരഞ്ഞെടുപ്പ് ചിഹ്നം. ആര്‍ജെഡിയുടെ ചിഹ്നത്തിനോട് സാദൃശ്യമുള്ളതിനാല്‍ ശിവസേനയ്ക്ക് അമ്പും വില്ലും തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ല. 

243 അംഗം നിയമസഭയിലേക്ക് ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് സഖ്യവും, ജെഡിയു-ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും തമ്മിലാണ് പ്രധാന പോരാട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം