ദേശീയം

നടന്നുവരുമ്പോള്‍ വഴിയരികിലെ കെട്ടിടം തകര്‍ന്നുവീണു; ഇഞ്ചുകളുടെ വ്യത്യാസം, തലനാരിഴയ്ക്കു രക്ഷപ്പെട്ട് വഴിയാത്രക്കാരി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വെളളപ്പൊക്ക കെടുതി നേരിടുന്ന ഹൈദരാബാദില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടം ഇടിഞ്ഞുവീഴുന്ന സമയത്ത് സ്ത്രീ സമയോചിതമായി ചാടി രക്ഷപ്പെടുകയായിരുന്നു. 

ഹൈദരാബാദിലെ മൊഗല്‍പുര സബര്‍ബിലാണ് സംഭവം. ഇഞ്ചുകള്‍ മാറിയിരുന്നെങ്കില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അടിയില്‍പ്പെട്ടു മരണം വരെ സംഭവിച്ചെനെ. ക്ഷേത്രം മറികടന്ന് റോഡിന് അരികിലൂടെ നടന്നുവരികയാണ് വഴിയാത്രക്കാരി. കെട്ടിടത്തിന് മുന്‍പില്‍ വച്ചാണ് തകര്‍ന്നുവീണത്. ഉപേക്ഷിച്ച നിലയിലുളള കെട്ടിടമാണ് തകര്‍ന്നുവീണത്. 

മതിലില്‍ ചെടികള്‍ വളര്‍ന്ന നിലയില്‍ പഴക്കം തോന്നുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്.  സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വഴിയാത്രക്കാരി ഓടിമാറിയത് കൊണ്ടാണ് അപകടം ഒഴിവായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹൈദരാബാദില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. കനത്തമഴയില്‍ കെട്ടിടം കുതിര്‍ന്നതാകാം തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി