ദേശീയം

മഹാരാഷ്ട്രയില്‍ മരണം  41,000 കടന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10,226 പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10,226 പേര്‍ക്ക്. രോഗികളേക്കാള്‍ രോഗ മുക്തരുടെ ഇന്നത്തെ കണക്ക് ആശ്വാസത്തിന് വക നല്‍കുന്നത്. ഇന്ന് 13,714 പേര്‍ക്കാണ് രോഗ മുക്തി.

ഇന്ന് സംസ്ഥാനത്ത് 337 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണം 41,196 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 15,64,615 ആയി. 13,30,483 പേര്‍ക്ക് രോഗ മുക്തി. 1,92,459 ആക്ടീവ് കേസുകള്‍. സംസ്ഥാന ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കര്‍ണാടകയില്‍ ഇന്ന് 8,477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8,841 പേര്‍ക്ക് രോഗ മുക്തി. ഇന്ന് 85 പേര്‍ മരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,43,848 ആയി. 6,20,008 പേര്‍ക്ക് രോഗ മുക്തി. 1,113,538 ആക്ടീവ് കേസുകള്‍. സംസ്ഥാനത്തെ മൊത്തം മരണം 10,283 ആയി.

ആന്ധ്രാപ്രദേശില്‍ ഇന്ന് 4,038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,71,053 ആയി. 7,25,099 പേര്‍ക്ക് രോഗ മുക്തി. 40,047 ആക്ടീവ് കേസുകള്‍. സംസ്ഥാനത്തെ മൊത്തം മരണം 6,357.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ