ദേശീയം

സാംസ്‌കാരിക പരിപാടികളില്‍ ഇളവുകള്‍; ഓഡിറ്റോറിയങ്ങളില്‍ പരമാവധി 200 പേര്‍; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനമില്ല; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം.

പരിപാടിക്ക് എത്തുന്ന കലാകാരന്മാര്‍ കോവിഡില്ലെന്ന പരിശോധനാ ഫലം കാണിക്കണം. ഇവര്‍ മേക്കപ്പ് കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ കാണാന്‍ പരമാവധി 200 പേരെ വരെ അനുവദിക്കാം. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂ എന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

മാസ്‌കോ ഫെയ്‌സ് ഷീല്‍ഡോ നിര്‍ബന്ധമായും ധരിക്കണം. വേദിയും സദസും പരിപാടിക്ക് മുന്‍പ് അണുവിമുക്തമാക്കണം. പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും നിര്‍ബന്ധമായും സാനിറ്റൈസര്‍ കരുതണം. ഉപയോഗിച്ച മാസ്‌കുകള്‍ ഉപേക്ഷിക്കുന്നതിന് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണം. തുപ്പുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണം.

ഒരു തരത്തിലുള്ള ജോലിയിലും ഗര്‍ഭിണികളും പ്രായമായവരും ചികിത്സയിലിരിക്കുന്ന രോഗികളും പാടില്ല. കോവിഡിനെ കുറിച്ച് സംഘടാകര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. പരിപാടിയുടെ അവതാരകര്‍ കൊവിഡ് നെഗറ്റീവ് ഫലം കൈയില്‍ കരുതണം. കലാകാരന്മാരും കലാകാരികളും സദാസമയവും മാസ്‌ക് ധരിക്കണം. ഗ്രീന്‍ റൂമുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. പരിപാടി അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ശുചിമുറികള്‍ വൃത്തിയുള്ളതായിരിക്കണം,

എല്ലാ സന്ദര്‍ശകര്‍ക്കും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം. ലക്ഷണം ഇല്ലാത്തവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ. ക്യൂ നില്‍ക്കാന്‍ ഇടം കൃത്യമായി മാര്‍ക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ വരിയായി മടങ്ങുന്നതിന് അവസരം ഉണ്ടാവണം. പരിപാടി അവതരിപ്പിക്കുന്നവര്‍ ഭക്ഷണം കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കണം. ഇവര്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ശാരീരിക അകലം പാലിക്കണം. ലഘു ഭക്ഷണശാലകളില്‍ ആള്‍ക്കൂട്ടം പാടില്ല. അകലം പാലിക്കണം. ഓഡിറ്റോറിയത്തിന് അകത്ത് ഭക്ഷണവും പാനീയവും അനുവദിക്കരുത്. ടിക്കറ്റിന് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം. ഉപഭോക്താക്കളെ ബന്ധപ്പെടേണ്ട നമ്പര്‍ ശേഖരിക്കണം തുടങ്ങിയവയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ