ദേശീയം

ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ കഴിയാന്‍ ഭാര്യക്ക് അവകാശമുണ്ട്: സുപ്രീംകോടതി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഭർത്താവിൻറെ മാതാപിതാക്കളുടെ വീട്ടിൽ കഴിയാൻ ഭാര്യക്ക് നിയമപരമായി അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഗാർഹിക പീഡന നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിയാണ് സുപ്രീംകോടതിയുടെ വിധി.

നേരത്തെ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പ്രസ്താവിച്ച വിധി അസാധുവാക്കിയാണ് ജസ്റ്റിസ് അശോക് ഭൂഷൻറെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധി. ഭർത്താവിൻറെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടിൽ താമസിക്കാൻ മരുമകൾക്ക് അവകാശമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. 

ഭാര്യക്ക് ഭർത്താവിൻറെ സ്വത്തിൽ മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു നേരത്തെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ, ഇത് അസാധുവാക്കി മരുമകൾക്കും ഭർത്താവിൻറെ മാതാപിതാക്കളുടെ വസ്തുവിൽ അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ